Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വനിതാ ജഡ്ജി വിചാരണ ചെയ്യണമെന്ന യുവനടിയുടെ ആവശ്യം തള്ളി

Dileep-Pulsar-Suni

കൊച്ചി ∙ യുവനടിയെ തട്ടിക്കൊണ്ടുപോയി അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്തിയ കേസ് വനിതാ ജഡ്ജി വിചാരണ ചെയ്യണമെന്ന ആവശ്യം തള്ളി. എറണാകുളം ജില്ലയിലെ സെഷൻസ്, അഡീ. ​െസഷൻസ്​ കോടതികളിൽ നിലവിൽ വനിതാ ജഡ്​ജിമാരില്ലാത്ത സാഹചര്യത്തിലാണ് നടിയുടെ ആവശ്യം കോടതി തള്ളിയത്.

പ്രിൻസിപ്പൽ സെഷൻസ് കോടതി തന്നെ കേസ്​ വിചാരണ ചെയ്യണമെന്ന മേൽക്കോടതി നിർദേശത്തെ തുടർന്നാണ്​ എറണാകുളം പ്രിൻസിപ്പൽ സെഷൻസ്​ കോടതിയുടെ ഉത്തരവ്​. പ്രത്യേക കോടതി അനുവദിക്കാനും കഴിയില്ല. പ്രത്യേക അഭിഭാഷകനെ അനുവദിക്കണമെന്ന നടിയു​െട ആവശ്യം കോടതി ​ഭാഗികമായി അനുവദിച്ചിരുന്നു. പീഡനക്കേസുകൾ റിപ്പോർട്ട്​ ചെയ്യുന്നതിനു​ നിയമത്തിൽതന്നെ വിലക്കുള്ള സാഹചര്യത്തിൽ ഇതിനായി പ്രത്യേക ഉത്തരവിന്റെ ആവശ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

അപകീർത്തികരമായ ദൃശ്യങ്ങൾ ​പ്രിൻസിപ്പൽ സെഷൻസ്​ ജഡ്​ജിയുടെയും പബ്ലിക്​ പ്രോസിക്യൂട്ടറുടെയും സാന്നിധ്യത്തിൽ ജഡ്​ജിയുടെ ചേംബറിൽ പ്രതിയുടെ അഭിഭാഷകനു​ കാണാൻ കോടതി അനുവാദം നൽകി. കേസിലെ പ്രതികളായ സുനിൽ കുമാർ (പൾസർ സുനി), പ്രതീഷ്​ ചാക്കോ, രാജു ജോസഫ്​ എന്നിവർ നൽകിയ ഹർജിയിൽ 2017 ​ഫെബ്രുവരി 18ന് എറണാകുളം മെഡിക്കൽ കോളജിൽ നടത്തിയ നടിയുടെ വൈദ്യപരിശോധനാ റിപ്പോർട്ടി​ന്റെ പകർപ്പു പ്രതികൾക്കു​ നൽകാൻ കോടതി അനുവാദം നൽകി.​ പ്രതികൾ സമർപ്പിച്ച വിടുതൽ ഹർജികൾ കോടതി ഇൗ മാസം 27നു പരിഗണിക്കും.

related stories