സർക്കാർ തീരുമാനം തോട്ടം മേഖലയുടെ രക്ഷയ്ക്ക്: കാനം

ആലപ്പുഴ ∙ പരിസ്ഥിതിലോല പരിധിയിൽനിന്നു തോട്ടം മേഖലയെ ഒഴിവാക്കാനുള്ള സർക്കാർ തീരുമാനം തോട്ടം മേഖലയെ സഹായിക്കാനാണെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. പരിസ്ഥിതി ദുർബല പ്രദേശ നിയമവും തോട്ടം നിയമങ്ങളും രണ്ടാണ്. ഇതേപ്പറ്റിയുള്ള പ്രതികരണങ്ങൾ പലതും കാര്യമറിയാതെയാണ്. മന്ത്രിസഭാ തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ്. ജസ്റ്റിസ് കൃഷ്ണൻ നായർ കമ്മിഷന്റെ റിപ്പോർട്ട് പരിഗണിച്ചാണു തീരുമാനമെന്നും കാനം പറഞ്ഞു.