Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് പട്ടിക നീട്ടിയില്ല; 30ന് പുതിയ പട്ടിക

PSC

തിരുവനന്തപുരം∙ ലാസ്റ്റ് ഗ്രേഡ് സർവന്റ് റാങ്ക് പട്ടികയുടെ കാലാവധി നാളെ അവസാനിക്കാനിരിക്കെ, ഇതു നീട്ടാനുള്ള തീരുമാനം സർക്കാർ എടുത്തില്ല. മിക്കവാറും ജില്ലകളിൽ 30നു പുതിയ റാങ്ക് പട്ടിക നിലവിൽ വരും. റാങ്ക് പട്ടികകളുടെ കാലാവധി നീട്ടുക എൽ‍‍ഡിഎഫ് സർക്കാരിന്റെ നയമല്ലെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

കാലാവധി നീട്ടുന്നതായ സൂചനയൊന്നും പിഎസ്‌സിക്കു സർക്കാർ നൽകാത്ത സാഹചര്യത്തിൽ അവർ പുതിയ റാങ്ക് പട്ടിക തയാറാക്കുന്ന തിരക്കിലാണ്. എല്ലാ ജില്ലകളിലും സാധ്യതാ പട്ടിക പ്രസിദ്ധീകരിച്ചു കഴിഞ്ഞു. 30നും തുടർന്നുള്ള ദിവസങ്ങളിലുമായി എല്ലാ ജില്ലകളിലും പുതിയ പട്ടിക നിലവിൽ വരും.

നിലവിലുള്ള റാങ്ക് പട്ടികയ്ക്കു കാലാവധി ഉണ്ടെങ്കിൽപോലും പുതിയ പട്ടിക വരുന്നതോടെ പഴയത് ഇല്ലാതാകുമെന്നാണു ചട്ടം.