മോഹൻലാലിനു ക്ഷണം: വെങ്കിടേശ്വരൻ രാജിവച്ചു

തിരുവനന്തപുരം∙ സംസ്ഥാന ചലച്ചിത്ര അവാർഡ് സമർപ്പണച്ചടങ്ങിൽ നടൻ മോഹൻലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതിൽ പ്രതിഷേധിച്ചു ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിലിൽ നിന്ന് എഴുത്തുകാരനും നിരൂപകനുമായ സി.എസ്.വെങ്കിടേശ്വരൻ രാജിവച്ചു. രാജി ചലച്ചിത്ര അക്കാദമി സെക്രട്ടറിക്ക് അയച്ചു കൊടുത്തു.

അവാർഡ് സമർപ്പണച്ചടങ്ങിൽ മുഖ്യാതിഥി പാടില്ലെന്നു ചൂണ്ടിക്കാട്ടി സാഹിത്യ, സാംസ്കാരിക, ചലച്ചിത്ര മേഖലകളിൽ നിന്നുള്ളവർ മുഖ്യമന്ത്രിക്കും സാംസ്‌കാരിക മന്ത്രിക്കും നേരത്തെ നിവേദനം നൽകിയിരുന്നു. അക്കാദമി ഉപാധ്യക്ഷ ബീനാപോളും ഏതാനും ജനറൽ കൗൺസിൽ അംഗങ്ങളും ഈ നിവേദനത്തിൽ പേരു വച്ചിരുന്നു.