Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഗുരുജയന്തി ആർഭാട രഹിതമാക്കും: വെള്ളാപ്പള്ളി

Vellappally Natesan

ചേർത്തല ∙ മഴക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരുടെ ദുഃഖത്തിൽ പങ്കുചേർന്ന് ഇത്തവണ ശ്രീനാരായണ ഗുരുദേവ ജയന്തി ആഘോഷം ആർഭാടരഹിതമായി ലളിതമായ ചടങ്ങുകളോടെ, ആചാരാനുഷ്ഠാനപ്രകാരം നടത്തുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അറിയിച്ചു. ആഘോഷങ്ങൾക്കായി സമാഹരിച്ച പണം ദുരിതമനുഭവിക്കുന്നവരുടെ പുനരധിവാസത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് എല്ലാ എസ്എൻഡിപി യോഗം യൂണിയനുകൾക്കും നിർദേശം നൽകിയിട്ടുണ്ട്.

related stories