Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാലിന്യം: കേരളത്തിന് രൂക്ഷ വിമർശനം; ഒരു മാസത്തിനുള്ളിൽ സമഗ്ര കർമപദ്ധതി വേണമെന്ന് എൻജിടി

National GreenTribunal

ന്യൂഡൽഹി ∙ മാലിന്യ നിർമാർജനത്തിലും സംസ്കരണത്തിലും കേരളം കാണിക്കുന്ന ഉദാസീനതയ്ക്കു ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കടുത്ത വിമർശനം. ഒരു മാസത്തിനുള്ളിൽ സമഗ്ര മാലിന്യനിർമാർജന കർമപദ്ധതി തയാറാക്കി സമർപ്പിക്കാൻ ട്രൈബ്യൂണൽ (എൻജിടി) കേരളത്തോടു നിർദേശിച്ചു. ഇല്ലെങ്കിൽ വിവിധ സർക്കാർ വകുപ്പുകൾക്കും തദ്ദേശസ്ഥാപനങ്ങൾക്കുമെതിരെ ശിക്ഷാനടപടിയെടുക്കുമെന്നും എൻജിടി വ്യക്തമാക്കി. 

ട്രൈബ്യൂണൽ മുൻപു നൽകിയ പല നിർദേശങ്ങളോടും കേരളം വേണ്ടരീതിയിൽ പ്രതികരിച്ചില്ല. നിലവിലുള്ള സംവിധാനം സംബന്ധിച്ചുപോലും കേരള സർക്കാരിനും തദ്ദേശസ്ഥാപനങ്ങൾക്കും വ്യക്തമായ കണക്കു സമർപ്പിക്കാനായിട്ടില്ല. ഗൗരവതരമായ ഉദാസീനതയാണിത്–എൻജിടി നിരീക്ഷിച്ചു. 

related stories