എട്ട് പാസഞ്ചർ ട്രെയിനുകൾ 16 വരെ റദ്ദാക്കി

തൃശൂർ∙ ട്രെയിനുകളുടെ വേഗം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്നുമുതൽ 16 വരെ എട്ട് പാസഞ്ചർ ട്രെയിനുകൾ റദ്ദാക്കി. എൻജിനീയറിങ് ജോലികളുടെ പേരിലാണ് ഇത്തവണ റദ്ദാക്കൽ. പ്രളയത്തിനുശേഷം തുടർച്ചയായി റദ്ദാക്കുന്ന പാസഞ്ചർ ട്രെയിനുകളുടെ സർവീസ് ഇനിയും സാധാരണ നിലയിലായിട്ടില്ല. 

ഗുരുവായൂർ–പുനലൂർ, പുനലൂർ–ഗുരുവായൂർ പാസഞ്ചറുകൾ ഇന്ന് നിലവിലെ സമയക്രമത്തിൽ സർവീസ് പുനരാരംഭിക്കും. 56663 തൃശൂർ–കോഴിക്കോട് പാസഞ്ചർ തൃശൂരിനും ഷൊർണൂരിനുമിടയിലും 56664 കോഴിക്കോട്–തൃശൂർ പാസഞ്ചർ ഷൊർണൂരിനും തൃശൂരിനുമിടയിലും സർവീസ് നടത്തില്ല. പ്രളയത്തെത്തുടർന്നു ജീവനക്കാർ അവധിയിൽ പോയതും ലോക്കോ പൈലറ്റുമാരുടെ ക്ഷാമവും ട്രെയിനുകൾ റദ്ദാക്കാൻ അധികൃതരെ നിർബന്ധിതരാക്കുന്നതെന്നാണു വിവരം. ലോക്കോ പൈലറ്റുമാരുടെ തസ്തികകളിൽ ഏറെക്കാലമായി ഒഴിവുകളുണ്ട്. 

റദ്ദാക്കിയ ട്രെയിനുകൾ

∙ 56043 ഗുരുവായൂർ–തൃശൂർ പാസഞ്ചർ

∙ 56044 തൃശൂർ–ഗുരുവായൂർ പാസഞ്ചർ

∙ 56333 പുനലൂർ–കൊല്ലം പാസഞ്ചർ

∙ 56334 കൊല്ലം–പുനലൂർ പാസഞ്ചർ

∙ 56373 ഗുരുവായൂർ–തൃശൂർ പാസഞ്ചർ

∙ 56374 തൃശൂർ–ഗുരുവായൂർ പാസഞ്ചർ

∙ 56387 എറണാകുളം–കായംകുളം പാസഞ്ചർ (കോട്ടയം വഴി)

∙ 56388 കായംകുളം–എറണാകുളം പാസഞ്ചർ (കോട്ടയം വഴി)