Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പ്രളയമേഖലയിലെ 50 ാം മെഡിക്കൽ ക്യാംപ് ഇന്ന്

koodeyund-naadu-logo

പ്രളയദുരിതത്തിൽനിന്നു കൈപിടിച്ചുകയറ്റാൻ മലയാള മനോരമ ‘കൂടെയുണ്ട് നാട്’ പദ്ധതിയുടെ ഭാഗമായി ഒരുക്കുന്ന സൗജന്യ മെഡിക്കൽ ക്യാംപുകളുടെ എണ്ണം ഇന്ന് 50 കടക്കുന്നു. ആലപ്പുഴ വീയപുരത്തും കോട്ടയം കുമരകം വരമ്പിനകത്തും കോഴിക്കോട് ചേളന്നൂരിലുമാണ് ഇന്നു ക്യാംപ്. ഇതോടെ മൊത്തം മെഡിക്കൽ ക്യാംപുകൾ 52 ആകും.

ഇന്നലെ കുട്ടനാട് നെടുമുടിയിൽ നടന്ന ക്യാംപിനു തിരുവല്ല പുഷ്പഗിരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോക്ടർമാർ നേതൃത്വം നൽകി. ഇതുവരെയുള്ള ക്യാംപുകളിലായി ചികിൽസ തേടിയവർ 31,926.

കുട്ടനാട്ടിൽ വെളിയനാട് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ഇന്നലെ 16,000 ലീറ്റർ ശുദ്ധജലം ടാങ്കർ ലോറികളിൽ വിതരണം ചെയ്തു. ഇന്നു കുമരംചിറ, മുട്ടാർ, ഭീമ ജംക്‌ഷൻ, മിത്രക്കരി മേഖലകളിലാണു ജലവിതരണം.