Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴക്കാലം കഴിയുന്നതോടെ പുതിയ വീട്: പിണറായി

pinarayi-vijayan-2

ന്യൂഡൽഹി∙ പ്രളയദുരിതത്തിൽ വീടു നഷ്ടമായവർക്കു മഴക്കാലം കഴിയുന്നതോടെതന്നെ വീടുകൾ നിർമിച്ചുനൽകാൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ. ഇതിനായി പണിതുകൊണ്ടുവന്നു സ്ഥാപിക്കുന്ന (പ്രീ ഫാബ്രിക്കേറ്റഡ്) സംവിധാനങ്ങൾ അടക്കം പരീക്ഷിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പുനരധിവാസ പദ്ധതികൾക്കു ധനസഹായം തേടി പ്രധാനമന്ത്രിയെ കണ്ട ശേഷം പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കു കേന്ദ്രം നൽകിയ പിന്തുണയ്ക്കു പ്രധാനമന്ത്രിയെ നന്ദി അറിയിച്ച പിണറായി, തുടർ പ്രവർത്തനങ്ങൾക്ക് അദ്ദേഹം പിന്തുണ അറിയിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. 700 കുടുംബങ്ങൾ ഇപ്പോഴും ദുരിതാശ്വാസ ക്യാംപിലുണ്ടെന്നും വീടുകൾ പുനർനിർമിച്ചുകഴിഞ്ഞാലേ അവരെ മാറ്റാൻകഴിയൂ എന്നും പിണറായി പറഞ്ഞു.

നിവേദനം പുതുക്കി നൽകും

ലോകബാങ്ക്, ഏഷ്യൻ വികസന ബാങ്ക് തുടങ്ങിയവ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ഒക്ടോബർ ആദ്യവാരം ലഭിച്ചശേഷം കേന്ദ്രത്തിനു സമഗ്രമായ നിവേദനം നൽകും. ഇതിനൊപ്പംതന്നെ കേന്ദ്രസംഘത്തിന്റെ റിപ്പോർട്ടും ലഭിക്കും. രണ്ടും കണക്കിലെടുത്ത് സഹായം അനുവദിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

related stories