ബ്രൂവറി: ഉത്തരവാദിത്തം അനുമതി നൽകിയവർക്കെന്ന് കാനം രാജേന്ദ്രൻ

മലപ്പുറം ∙ ബ്രൂവറികൾക്ക് അനുമതി നൽകിയവരാണ് ഇക്കാര്യത്തിൽ വീഴ്ച വന്നിട്ടുണ്ടോ എന്ന് ആലോചിക്കേണ്ടതെന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. ഡിസ്റ്റലറി അനുവദിച്ചതിൽ അഴിമതി ആരോപിക്കുന്ന പ്രതിപക്ഷ നേതാവ് തെളിവുകൾ ഹാജരാക്കണം. ഇടതുപക്ഷത്തിന് പൊതുവായ മദ്യനയമുണ്ട്. അതിന്റെ ഭാഗമായാണ് എക്സൈസ് വകുപ്പ് പ്രവർത്തിക്കുന്നത്. മദ്യനയം ശരിയാണെന്നു ബോധ്യമുള്ളതുകൊണ്ടാണു കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനു വലിയ മുന്നേറ്റം നടത്താനായത്. വ്യാജമദ്യം ഒഴിവാക്കി നല്ല മദ്യം കൊടുക്കുകയെന്ന ഉത്തരവാദിത്തവും സർക്കാറിനുണ്ടെന്നു കാനം പറഞ്ഞു.