ഉമ്മൻ ചാണ്ടി അല്ലെങ്കിൽ ഇടുക്കി ജേക്കബ് ഗ്രൂപ്പിന് വേണം: ജോണി നെല്ലൂർ

ജോണി നെല്ലൂർ

തൊടുപുഴ ∙ ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടുക്കി സീറ്റ് കേരള കോൺഗ്രസിനു(ജേക്കബ്) നൽകണമെന്നു ചെയർമാൻ ജോണി നെല്ലൂർ ആവശ്യപ്പെട്ടു. അതേസമയം എഐസിസി സെക്രട്ടറി ഉമ്മൻ ചാണ്ടി ഇടുക്കിയിൽ മത്സരിച്ചാൽ സീറ്റ് ആവശ്യപ്പെടില്ലെന്നും ജോണി പറഞ്ഞു.  കഴിഞ്ഞ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥി ഡീൻ കുര്യാക്കോസാണ് ഇടുക്കിയിൽ മൽസരിച്ചത്.

ബ്രൂവറി ഡിസ്റ്റിലറി അഴിമതി വിഷയത്തിൽ എക്‌സൈസ് മന്ത്രിയെ മാറ്റി നിർത്തി അന്വേഷണം നടത്തണം.  മന്ത്രിയെ മുന്നിൽ നിർത്തി മുഖ്യമന്ത്രിയാണ് അഴിമതിക്കു നേതൃത്വം നൽകിയതെന്നു അദ്ദേഹം ആരോപിച്ചു. ശബരിമല വിഷയത്തിൽ പാർട്ടി വിശ്വാസികൾക്കൊപ്പമാണെന്നും ജോണി നെല്ലൂർ പറഞ്ഞു.