Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മന്ത്രി കടകംപള്ളിക്ക് വക്കീൽ നോട്ടിസ്

kadakampally-surendran കടകംപള്ളി സുരേന്ദ്രൻ

കൊച്ചി ∙ ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് ആർഎസ്എസ് സഹപ്രാന്തകാര്യവാഹ് എം. രാധാകൃഷ്ണൻ മന്ത്രി കടകംപള്ളി സുരേന്ദ്രന് വക്കീൽ നോട്ടിസ് അയച്ചു. എഎച്ച്പി നേതാവിന്റെ ശബ്ദസന്ദേശം ആർഎസ്എസിന്റെ കലാപാഹ്വാനമായി ചിത്രീകരിച്ച് 18ന് തിരുവനന്തപുരത്ത് നടത്തിയ പത്രസമ്മേളനമാണ് നോട്ടിസിന് അടിസ്ഥാനം. 

രാഹുൽ ഈശ്വറിന് ജാമ്യം

റാന്നി ∙ പമ്പയിൽ പ്രാർഥനാ സമരവുമായി ബന്ധപ്പെട്ടു യുവതിയെ തടഞ്ഞ കേസിൽ രാഹുൽ ഈശ്വറിനു റാന്നി ഗ്രാമന്യായാലത്തിന്റെ ചുമതലയുള്ള പത്തനംതിട്ട മുൻസിഫ് ജാമ്യം അനുവദിച്ചു. ഇന്നലെ രാവിലെ റാന്നി ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ജാമ്യാപേക്ഷ കീഴ്‍ക്കോടതിക്കു കൈമാറിയിരുന്നു. 

ജുഡീഷ്യൽ അന്വേഷണം: ഹർജി

കൊച്ചി∙ ശബരിമലയിൽ കഴിഞ്ഞ 17നു ശേഷമുണ്ടായ സംഭവങ്ങളെക്കുറിച്ചു ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. ആലപ്പുഴ സ്വദേശി ആർ. രാജേന്ദ്രനാണു കോടതിയിലെത്തിയത്. 

related stories