Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിക്കറ്റ് നിര‍ക്ക് കൂട്ടും; ബസ് സമരം ഇല്ല

Private-Bus-Strike

തിരുവനന്തപുരം / തൃശൂർ ∙ ഇന്ധന വില വർധന കണക്കിലെടുത്ത് സംസ്ഥാനത്തെ കെഎസ്ആർടിസി, സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് സർക്കാർ വർധിപ്പിക്കുന്നു. നിരക്കു വർധിപ്പിക്കണമെന്ന ബസുടമകളുടെ ആവശ്യത്തെക്കുറിച്ചു പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ റിട്ട. ജസ്റ്റിസ് എം. രാമചന്ദ്രനെ സർക്കാർ ചൂമതലപ്പെടുത്തി.

ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് വാങ്ങി നിരക്കുയർത്താനാണ് സർക്കാർ‌ ആലോചന. കഴിഞ്ഞ മാർച്ചിൽ ഓർഡിനറി ബസിന്റെ മിനിമം നിരക്ക് ഏഴിൽ നിന്ന് എട്ടു രൂപയായും ഫാസ്റ്റ് പാസഞ്ചറിന്റേത് 10ൽ നിന്നു 11 രൂപയായും ഉയർത്തിയിരുന്നു. ഒരു വർഷം തികയും മുൻപു തന്നെ അടുത്ത വർധന നടപ്പാക്കുകയാണു സർക്കാർ.

അതിനിടെ, ബസുടമകളുടെ സംഘടനകൾ ഒന്നിന് ആരംഭിക്കാനിരുന്ന അനിശ്ചിതകാല സമരം പിൻവലിച്ചു. മന്ത്രി എ.കെ. ശശീന്ദ്രനുമായി തൃശൂരിൽ നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിലാണു തീരുമാനം. സംഘടനാ നേതാക്കൾ മുന്നോട്ടുവച്ച ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നൽകിയെന്നു കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോ-ഓർഡിനേഷൻ കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു. ബസുകളുടെ കാലാവധി 20 വർഷമായി ഉയർത്തുമെന്നു മന്ത്രി അറിയിച്ചു.