Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആശ്രമം ആക്രമണം സിപിഎം ആസൂത്രണം ചെയ്തത് : ഹിന്ദു ഐക്യവേദി

sandeepanandagiri-attack

കൊച്ചി ∙ സ്വാമി സാന്ദീപാനന്ദഗിരിയുടെ ആശ്രമത്തിനു നേരെയുള്ള ആക്രമണം ശബരിമല സമരത്തെ തകർക്കാനുള്ള ഗൂഢ ലക്ഷ്യത്തോടെ സിപിഎം ആസൂത്രണം ചെയ്തതാണെന്നു ഹിന്ദു ഐക്യവേദി. ‘ശബരിമല വിഷയത്തിൽ സർക്കാരിനെതിരായി ആഞ്ഞടിച്ച ജനവികാരത്തെ വഴിതിരിച്ചു വിടാനുള്ള നീക്കമാണിത്. പൊലീസിനെ ഒളിച്ചു കടത്തി അക്രമം സൃഷ്ടിച്ചു സമരം അക്രമാസക്തമാക്കാനുള്ള തന്ത്രം പൊളിഞ്ഞപ്പോഴാണു സർക്കാർ ഈ നീചമായ മാർഗം സ്വീകരിച്ചതെന്നു ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു പറഞ്ഞു.

ശബരിമല വിഷയം വഴി തിരിച്ചുവിടാൻ നീക്കം  

കൊച്ചി ∙ ശബരിമല വിഷയം വഴി തിരിച്ചുവിടാനും സംഘപരിവാർ പ്രസ്ഥാനങ്ങളെ പ്രതിക്കൂട്ടിൽ നിർത്താനുമുള്ള സിപിഎമ്മിന്റെയും സന്ദീപാനന്ദഗിരിയുടെയും തന്ത്രപരമായ നീക്കമാണ് ആശ്രമത്തിനു നേരെയുണ്ടായ ആക്രമണമെന്നു സംശയിക്കുന്നതായി വിശ്വഹിന്ദു പരിഷത്ത്. സന്യാസിമാരെപ്പറ്റിയും പൂജാരിമാരെപ്പറ്റിയുമുള്ള മന്ത്രി ജി. സുധാകരന്റെ പരാമർശം ലജ്ജാകരമാണെന്നു സംസ്ഥാന പ്രചാർപ്രമുഖ് എൻ.ആർ. സുധാകരൻ പറഞ്ഞു.

related stories