ബസ് നിരക്ക് വർധന: റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം

തിരുവനന്തപുരം∙ ബസ് നിരക്കു വർധനയുമായി ബന്ധപ്പെട്ട് ജസ്റ്റിസ് രാമചന്ദ്രൻ കമ്മിറ്റി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കും. 25നകം റിപ്പോർട്ട് സമർപ്പിക്കാനാണു നിർദേശം നൽകിയിരുന്നതെങ്കിലും നിരക്കുവർധനയുമായി ബന്ധപ്പെട്ടു പഠനം തുടരുകയാണെന്നാണ് കമ്മിറ്റി സർക്കാരിനെ അറിയിച്ചിട്ടുള്ളത്. ഓട്ടോ, ടാക്സി നിരക്ക് വർധിപ്പിക്കാനുള്ള കമ്മിറ്റി ശുപാർശ അടുത്ത മന്ത്രിസഭായോഗം പരിഗണിക്കും.