Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ട്രായിയുടെ ഇടപെടൽ: ജിയോ സമ്മർ സർപ്രൈസ് ഓഫർ പിൻവലിക്കുന്നു

INDIA-ECONOMY-TELECOMMUNICATION

ന്യൂഡൽഹി∙ ടെലികോ റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ (ട്രായ്) ഇടപെടലിനെത്തുടർന്ന് റിലയൻസ് ജിയോ സമ്മർ സർപ്രൈസ് ഓഫർ പിൻവലിക്കുന്നു. ജിയോയുടെ സൗജന്യ ഓഫർ അവസാനിച്ച മാർച്ച് 31ന് കമ്പനി പ്രഖ്യാപിച്ചതാണ് സമ്മർ സർപ്രൈസ് ഓഫർ. പ്രൈം മെമ്പർഷിപ് നേടുന്നതിനുള്ള കാലാവധി നീട്ടിയ നടപടിയും പിൻവലിക്കണം. ഏപ്രിൽ 15 വരെയായിരുന്നു കാലാവധി നീട്ടി നൽകിയത്.

ട്രായ് നിർദേശങ്ങൾ പാലിക്കുമെന്ന് ജിയോ അറിയിച്ചു. നീട്ടിയ സൗജന്യ ഓഫർ പിൻവലിക്കുന്നതിനുള്ള നടപടികൾ ഏതാനും ദിവസത്തിനകം പൂർത്തിയാകുമെന്നും കമ്പനി പ്രസ്താവനയിൽ പറഞ്ഞു. 2016 സെപ്റ്റംബർ അഞ്ചിനാണ് റിലയൻസ് ജിയോ പുറത്തിറക്കിയത്.

Your Rating: