Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ആദരാഞ്ജലി വിവാദം: പ്രിൻസിപ്പലിനെ പരിഹസിച്ച് പാർട്ടിഗ്രാമത്തിൽ ലഘുലേഖ

pamphlet-1

കാസർകോട്∙ യാത്രയയപ്പ് ചടങ്ങിനിടെ നെഹ്‌റു കോളജ് വനിതാ പ്രിന്‍സിപ്പലിനെതിരെ ആദരാഞ്ജലി പോസ്റ്റർ ഒട്ടിച്ചതിനു പിന്നാലെ അവരുടെ ജന്മനാട്ടിൽ ലഘുലേഖയും. അധ്യാപികയെ അവഹേളിച്ച സംഭവത്തിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തതിനു പിന്നാലെയാണ് സിപിഎം പാർട്ടി ഗ്രാമമായ കൊടക്കാട് ഡോ. പി.വി. പുഷ്പജയ്ക്കും കുടുംബത്തിനുമെതിരെയുള്ള ആക്ഷേപങ്ങളടങ്ങിയ ലഘുലേഖ വിതരണം ചെയ്യപ്പെട്ടത്. 

‘ലേഡി പ്രിന്‍സിപ്പാളിന്റെ ഗ്രാമവാസികൾ’ എന്ന പേരിലാണ് ലഘുലേഖ അവസാനിക്കുന്നത്. ഇന്നു രാവിലെയാണ് ലഘുലേഖ വീടുവീടാന്തരം വിതരണം ചെയ്യപ്പെട്ടത്. വിദ്യാര്‍ഥിമനസ്സില്‍ മരിച്ച അധ്യാപികയാണ് ഡോ. പുഷ്പജയെന്നു പറയുന്ന ലഘുലേഖയിൽ ഇവരുടെ പിതാവിനെയും ഭർത്താവിനെയും അടക്കം അപകീർത്തിപ്പെടുത്തുന്നുണ്ട്.

പ്രിന്‍സിപ്പൽ എന്ന പീറപ്പെണ്ണിനു സംസ്ഥാന തലത്തില്‍ പ്രശസ്തിയുണ്ടാക്കി കൊടുത്തതിന് എസ്എഫ്ഐ പ്രവർത്തകർക്കെതിരെ കുറ്റപ്പെടുത്തലും ലഘുലേഖയിലുണ്ട്.

ലഘുലേഖയുടെ പൂർണരൂപം

related stories