കശ്മീർ∙ പൂഞ്ചിൽ കൃഷ്ണ ഘാട്ടി സെക്ടറിലുണ്ടായ പാക്ക് വെടിവയ്പിൽ ഇന്ത്യൻ സൈനികൻ നായിക് തൊറത് കിരൺ പൊപത്റാവു (31) കൊല്ലപ്പെട്ടു. ബുധനാഴ്ച ഗുരുതരമായി പരുക്കേറ്റ കിരൺ പിന്നീട് ആശുപത്രിയിലാണു മരിച്ചതെന്നു പ്രതിരോധ വക്താവ് അറിയിച്ചു.
മഹാരാഷ്ട്രയിലെ ഒൗറംഗാബാദ് സ്വദേശിയാണ്. രജൗരിയിലെ സുന്ദർബനി സെക്ടറിൽ കഴിഞ്ഞ തിങ്കളാഴ്ചയുണ്ടായ പാക്ക് വെടിവയ്പിൽ രണ്ട് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ചിരുന്നു.