Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഐപിഎൽ: ഡൽഹിയെ 71 റൺസിനു തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

Kolkata-IPL വിജയാഹ്ലാദത്തിൽ കുൽദീപ് യാദവും സുനിൽ നരെയ്നും.

ഈഡൻ ഗാർഡൻസ് (കൊൽക്കത്ത)‌∙ ഐപിഎല്ലിൽ ഡൽഹി ഡെയർ ഡെവിൾസിനെതിരെ തകർപ്പൻ വിജയവുമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഡെയർ ഡെവിൾസിനെ 71 റൺസിനാണു കൊൽക്കത്ത തകർത്തത്. ആദ്യം ബാറ്റു ചെയ്ത കൊൽക്കത്ത 20 ഓവറിൽ ഒൻപതു വിക്കറ്റിന് 200 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡെയർ ഡെവിൾസ് 14.2 ഓവറിൽ 129 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.

നിതിഷ് റാണ(59), ക്രിസ് ലിൻ(31), ആന്ദ്രെ റസ്സൽ(41), റോബിൻ ഉത്തപ്പ(35) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് കൊൽക്കത്തയ്ക്കു തുണയായത്. നിതിഷ് റാണയാണ് മാൻ ഓഫ് ദ് മാച്ച്. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിയുടെ ഋഷഭ് പന്തും(43) ഗ്ലെൻ മാക്സ്‌വെല്ലും(47) മാത്രമാണ് തിളങ്ങിയത്. കുൽദീപ് യാദവിന്റെയും സുനിൽ നരെയ്ന്റെയും ബോളിങ്ങിനു മുന്നിൽ ഡൽഹി നിര തകരുകയായിരുന്നു. ഇരുവരും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.