Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ജോലി കഴിഞ്ഞു മടങ്ങുമ്പോൾ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു; സൂര്യാഘാതമെന്നു സംശയം

Sun കുഴഞ്ഞു വീണു മരിച്ച ഷിബു (ഇൻസെറ്റിൽ)

ആലപ്പുഴ ∙ വെയിലേറ്റു കുഴഞ്ഞുവീണ ചുമട്ടു തൊഴിലാളി മരിച്ചു, സൂര്യാഘാതമെന്നു സംശയം. കുതിരപ്പന്തി മുട്ടത്തുപറമ്പ് വീട്ടിൽ പരേതനായ പുരുഷന്റെ മകൻ ഷിബു (45) ആണ് മരിച്ചത്. കുതിരപ്പന്തിയിൽ ഐഎൻടിയുസി തൊഴിലാളിയായ ഷിബു തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി ശരീരത്തിൽ പൊള്ളലേൽക്കുകയായിരുന്നു.

കുഴഞ്ഞുവീണ ഷിബുവിനെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. നിർധന കുടുംബത്തിന്റെ‌ ഏക ആശ്രയമായിരുന്ന ഷിബു അവിവാഹിതനാണ്. അമ്മ: രത്നവല്ലി. സംസ്കാരം ചൊവ്വാഴ്ച രണ്ടിന്. പോസ്​റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചശേഷമേ മരണകാരണം സ്ഥിര‍ീകരിക്കാനാകൂ എന്നു ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ടി.എസ്.സിദ്ധാർഥൻ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.