Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിവസ്ത്രനായി ഹോട്ടലിൽ കയറി വെടിവയ്പ്; യുഎസിൽ മൂന്നു പേർ കൊല്ലപ്പെട്ടു

gun-fire-representational-image പ്രതീകാത്മക ചിത്രം

വാഷിങ്ടൻ∙ യുഎസിൽ ഭക്ഷണശാലയിൽ വിവസ്ത്രനായ തോക്കുധാരി നടത്തിയ വെടിവയ്പ്പിൽ മൂന്നു പേർ കൊല്ലപ്പെട്ടു. ടെന്നസിയുടെ പ്രാന്തപ്രദേശമായ നാഷ്‍വിലെയിൽ ഞായറാഴ്ച നടന്ന വെടിവയ്പ്പിൽ നാലു പേർക്കു പരുക്കേറ്റതായും പൊലീസ് അറിയിച്ചു. നാഷ്‍വിലെയുടെ തെക്കുകിഴക്കൻ ഭാഗമായ അന്റോഷിലെ വാഫ്ൾ ഹൗസിലാണു പ്രാദേശിക സമയം പുലർച്ചെ മൂന്നരയോടെ അക്രമം നടന്നത്.

ഹോട്ടലിലുണ്ടായിരുന്ന ഒരാൾ തോക്കു തട്ടിമാറ്റിയെങ്കിലും അക്രമി ഓടിരക്ഷപ്പെട്ടു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണെന്നാണു വിവരം. അതേസമയം അക്രമിയുടെ കയ്യിൽ വേറെ ആയുധമുണ്ടോയെന്ന കാര്യം വ്യക്തമായിട്ടില്ല. സംഭവത്തിനു പിന്നാലെ മറ്റൊരു വെടിവയ്പ്പ് കൂടി നടന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു. അക്രമിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊര്‍ജ്ജിതമാക്കി.