Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അറ്റകുറ്റപ്പണി: 24, 25 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം

train

കൊച്ചി∙ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 24, 25 തീയതികളിൽ ട്രെയിൻ ഗതാഗത നിയന്ത്രണം. രാവിലെ 8.35നുള്ള കൊല്ലം-കോട്ടയം പാസഞ്ചർ കായംകുളത്തു നിന്നായിരിക്കും ചൊവ്വാഴ്ച സർവീസ് ആരംഭിക്കുക. രാവിലെ 9.30ന് കായംകുളത്തു നിന്നു പുറപ്പെടും. രാവിലെ 8.50നുളള 66302 കൊല്ലം എറണാകുളം മെമുവും കായംകുളത്തു നിന്നായിരിക്കും സർവീസ് ആരംഭിക്കുക.സമയം-9.47.

25ന് ഉച്ചയ്ക്കു ഒരു മണിക്കു തിരുവനന്തപുരത്തു നിന്നു പുറപ്പെടേണ്ട 22655 തിരുവനന്തപുരം-നിസാമൂദ്ദീൻ വീക്ക്‌ലി എക്സ്പ്രസ് രണ്ടു മണിക്കായിരിക്കും പുറപ്പെടുക. ചൊവ്വാഴ്ച തിരുവനന്തപുരം മധുര അമൃത എക്സ്പ്രസ് ശാസ്താംകോട്ടയ്ക്കും പെരിനാടിനുമിടയിൽ 50 മിനിറ്റും ചെന്നൈ എഗ്‌മോർ ഗുരുവായൂർ എക്സ്പ്രസ് അരമണിക്കൂറും പിടിച്ചിടും‌.

25ന്  മുംബൈ - തിരുവനന്തപുരം വീക്ക്‌ലി എക്സ്പ്രസ് കരുനാഗപ്പള്ളി ശാസ്താംകോട്ട സ്റ്റേഷനുകൾക്കിടയിൽ 25 മിനിറ്റ് പിടിച്ചിടും. 25ന് ബിലാസ്പൂർ തിരുനെൽവേലി വീക്ക്‌ലി എക്സ്പ്രസ് ശാസ്താംകോട്ട സ്റ്റേഷനിൽ 80 മിനിറ്റ് പിടിച്ചിടും

related stories