Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മാണിയുടെ സഹായം വേണ്ടെന്ന് കാനം; വോട്ട് സ്വീകരിക്കുമെന്ന് സജി ചെറിയാന്‍

km-mani-kanam-rajendran കെ.എം.മാണി, കാനം രാജേന്ദ്രൻ

കൊല്ലം∙ ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ കെ.എം.മാണിയുടെ സഹായം വേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മാണിയില്ലാതെയാണു ചെങ്ങന്നൂരില്‍ ജയിച്ചിട്ടുള്ളതെന്നും കാനം രാജേന്ദ്രൻ കൊല്ലത്തു പറഞ്ഞു.യുഡിഎഫില്‍ നിന്ന് പിണങ്ങിവരുന്നവരെയെല്ലാം എടുക്കാനിരിക്കുകയല്ല എല്‍ഡിഎഫ് എന്നും കാനം കൂട്ടിച്ചേർത്തു.

അതേസമയം, നൂറുശതമാനം വിജയപ്രതീക്ഷയുണ്ടെന്നാണ് മൂന്നു മുന്നണി സ്ഥാനാര്‍ഥികളുടെയും പ്രതികരണം. ചെങ്ങന്നൂരില്‍ ഉറപ്പായും ജയിക്കുമെന്ന് എൽഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാൻ പറഞ്ഞു‍. കേരള കോണ്‍ഗ്രസിന്റെ വോട്ട് സ്വീകരിക്കുമെന്നും സജി ചെറിയാന്‍ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാരിനെതിരായ ജനവിധിയുണ്ടാകുമെന്നു യുഡിഎഫ് സ്ഥാനാര്‍ഥി ഡി.വിജയകുമാര്‍ പറഞ്ഞു. ഉപതിരഞ്ഞെടുപ്പിനു ബിജെപി സര്‍വസജ്ജമാണെന്നു സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരൻ വ്യക്തമാക്കി.

ഇടതു, വലതു മുന്നണികൾ മാപ്പുപറയണം: വി.മുരളീധരൻ‌

പാലക്കാട് ∙ ഭരണസ്വാധീനം ഉപയോഗിച്ചു ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പു നീട്ടിവയ്ക്കാൻ ബിജെപി ശ്രമിക്കുന്നെന്ന് ആരോപണം ഉന്നയിച്ച ഇടതു, വലതു മുന്നണികൾ വോട്ടർമാരെ തെറ്റിദ്ധരിപ്പിച്ചതിനു മാപ്പുപറയണമെന്നു വി.മുരളീധരൻ എംപി. തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിക്കുന്നതും നടത്തുന്നതും തിരഞ്ഞെടുപ്പു കമ്മിഷനാണ്. ഇപ്പോഴത്തെ തീയതി പ്രഖ്യാപനം കമ്മിഷന്റെ നിക്ഷപക്ഷതയെ ചോദ്യം ചെയ്ത മുന്നണികൾക്കുള്ള തിരിച്ചടിയാണ്. ഫലം വരുമ്പോൾ ഇവർക്ക് അടുത്ത തിരിച്ചടി ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.