തിരുവനന്തപുരം ∙ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ പുതിയ അംഗങ്ങളായി കെ.എൻ.ബാലഗോപാലിനെയും പി.രാജീവിനെയും തിരഞ്ഞെടുത്തു. യഥാക്രമം കൊല്ലം, എറണാകുളം ജില്ലാസെക്രട്ടറിമാരായ ഇവർ ആ പദവി ഒഴിയും. രണ്ടിടത്തും പുതിയ ജില്ലാസെക്രട്ടറിമാർ വരും. 15 അംഗ സെക്രട്ടേറിയറ്റ് 16 ആക്കി. വി.വി.ദക്ഷിണാമൂർത്തിയുടെ നിര്യാണത്തെത്തുടർന്നുണ്ടായ ഒഴിവും നികത്തി. സെക്രട്ടേറിയറ്റിലെ മറ്റംഗങ്ങൾ തുടരും.
സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ:
∙ പിണറായി വിജയൻ
∙ കോടിയേരി ബാലകൃഷ്‌ണൻ
∙ പി.കരുണാകരൻ
∙ പി.കെ.ശ്രീമതി
∙ ഇ.പി.ജയരാജൻ
∙ ടി.എം.തോമസ് ഐസക്
∙ എളമരം കരീം
∙ എ.കെ.ബാലൻ
∙ എം.വി.ഗോവിന്ദൻ
∙ ബേബി ജോൺ
∙ ആനത്തലവട്ടം ആനന്ദൻ
∙ ടി.പി.രാമകൃഷ്‌ണൻ
∙ എം.എം.മണി
∙ കെ.ജെ.തോമസ്
∙ കെ.എൻ.ബാലഗോപാൽ
∙ പി.രാജീവ്