Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഷുഹൈബ് വധക്കേസ്: അഞ്ചു പ്രതികളുടെ ജാമ്യഹർജി കോടതി തള്ളി

Shuhaib ഷുഹൈബ്.

തലശ്ശേരി∙ ഷുഹൈബ് വധക്കേസിലെ അഞ്ചു പ്രതികൾ സമർപ്പിച്ച ജാമ്യഹർജി തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി തള്ളി. ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികളായ തില്ലങ്കേരി വഞ്ഞേരി ലക്ഷ്മി നിലയത്തിൽ എം.വി.ആകാശ് (23), തില്ലങ്കേരി കരുവള്ളി പഴയപുരയിൽ രജിൻരാജ് (24), മുഴക്കുന്ന് മുടക്കോഴി കരുവോട് ഹൗസിൽ എ.ജിതിൻ (23), മുഴക്കുന്ന് കൃഷ്ണ നിവാസിൽ സി.എസ്.ദീപ്ചന്ദ് (25), പാലയോട് തെരൂർ തയ്യുള്ളതിൽ പുതിയപുരയിൽ ടി.കെ.അസ്കർ (26) എന്നിവർ സമർപ്പിച്ച ഹർജിയാണ് അവധിക്കാല കോടതി തള്ളിയത്.

കഴിഞ്ഞ ഫെബ്രുവരി 12നാണ് എടയന്നൂരിൽ യൂത്ത്കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷുഹൈബ് കൊല്ലപ്പെട്ടത്. ഇതുവരെ പിടികൂടിയ 11 പ്രതികളിൽ രണ്ടുപേർ ഏതാനും ദിവസം മുൻപു ജാമ്യത്തിലിറങ്ങിയിരുന്നു. ഷുഹൈബ് കൊല്ലപ്പെട്ട് 90 ദിവസം പൂർത്തിയാകുന്നതിനു മുൻപു കുറ്റപത്രം സമർപ്പിക്കാനുള്ള തയാറെടുപ്പിലാണു മട്ടന്നൂർ പൊലീസ്.