Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നെടുമ്പാശേരിയിൽ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി; യുവാവിനെ താഴെയിറക്കി

kochi-cargo-terminal കാർഗോ ടെർമിനലിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്ന യാത്രക്കാരൻ. ചിത്രം: മനോരമ

നെടുമ്പാശേരി∙ വിമാനത്താവളത്തിലെ കെട്ടിടത്തിനു മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കിയാളെ അനുനയിപ്പിച്ചു താഴെയിറക്കി. പൂന്തുറ സ്വദേശി സുരേഷ് (43) ആണ് ഭീഷണി മുഴക്കിയത്. ഇന്നലെ രാത്രി സൗദിയിൽനിന്നെത്തിയ ഇയാൾ ഇന്നു രാവിലെയുള്ള വിമാനത്തിൽ തിരുവനന്തപുരത്തേക്കു പോകാൻ ആഭ്യന്തര ടെർമിനലിൽ കയറി.

പെട്ടെന്ന് എന്തോ കണ്ടു പേടിച്ചതു പോലെ എന്നെ തല്ലാൻ വരുന്നേ എന്ന് അലറി വിളിച്ചു ടെർമിനലിനു പുറത്തു കടക്കുകയായിരുന്നു. ഓടി ഡ്യൂട്ടിഫ്രീ ഗോഡൗൺ കെട്ടിടത്തിന്റെ മുകളിൽ ഇരുമ്പു ഗോവണിയിലൂടെ കയറിയാണു ഭീഷണി മുഴക്കിയത്. പൊലീസെത്തി താഴെയിറങ്ങാൻ ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. പിന്നീട് മാധ്യമ പ്രവർത്തകരെത്തിയാൽ താഴെയിറങ്ങാമെന്നായി. ചാനൽ പ്രവർത്തകരെ കാണിച്ചതോടെ താഴെയിറങ്ങുകയും ചെയ്തു.

ഇയാളെ പൊലീസ് കസ്റ്റഡിയിൽ സൂക്ഷിച്ചിട്ടുണ്ട്. ബന്ധുക്കളെ ഏൽപ്പിക്കാനാണു പൊലീസ് തീരുമാനം. മനോനില തെറ്റിയ പോലെയായിരുന്നു ഇയാളുടെ പെരുമാറ്റം.

related stories