Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; കേരള എക്സ്പ്രസ് മേയ് 9 മുതൽ എറണാകുളം നോർത്ത് വഴി

ernakulam-north-railway-station

കൊച്ചി∙ തിരുവനന്തപുരം- ന്യൂഡൽഹി- തിരുവനന്തപുരം കേരള എക്സ്പ്രസിന്റെ  ഇരുദിശയിലുമുള്ള സർവീസുകൾ ഇനി എറണാകുളം ടൗൺ സ്റ്റേഷൻ (നോർത്ത്) വഴി. നിലവിൽ തിരുവനന്തപുരത്തേക്കുള്ള ട്രെയിൻ എറണാകുളം ജംക്‌ഷൻ (സൗത്ത്) വഴിയും ഡൽഹിയിലേക്കുള്ളതു ടൗൺ വഴിയുമാണു പോകുന്നത്. ഇതു വലിയ ആശയ കുഴപ്പമാണ് ഉണ്ടാക്കുന്നത്. രണ്ടു ട്രെയിനും ഏതെങ്കിലും ഒരു സ്റ്റേഷൻ വഴിയാക്കണമെന്നു യാത്രക്കാർ ആവശ്യപ്പെട്ടിരുന്നു. യാത്രക്കാരുടെ പരാതി കണക്കിലെടുത്തു തിരുവനന്തപുരത്തേക്കുള്ള കേരളയും ബുധനാഴ്ച (മേയ് 9) മുതൽ ടൗൺ വഴിയാക്കും.

ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഓഗസ്റ്റ് 22 വരെയാണു സ്റ്റേഷൻ മാറ്റമെങ്കിലും ക്രമീകരണം സ്ഥിരപ്പെടുത്താനാണു സാധ്യത. സൗത്തിലെ എൻജിൻ മാറ്റം ഒഴിവാകുന്നതോടെ കേരള എക്സ്പ്രസ് അര മണിക്കൂർ സമയവും ലാഭിക്കും. 

എറണാകുളം ടൗണിലെ  സമയങ്ങൾ:

∙ തിരുവനന്തപുരം- ന്യൂഡൽഹി കേരള (12625) വൈകിട്ട് 3.45ന് എത്തി 3.50ന് പുറപ്പെടും.

∙ ന്യൂഡൽഹി- തിരുവനന്തപുരം കേരള (12626) രാവിലെ 9.55ന് എത്തി 10.00ന് പുറപ്പെടും

related stories