Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടിമാലിയിൽ വയോധികൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

death പ്രതീകാത്മക ചിത്രം.

അടിമാലി∙ ഇരുമ്പുപാലത്തിനു സമീപം പതിനാലാംമൈലിൽ വായ്ക്കലാംകണ്ടത്ത് കൊച്ചുവീട്ടിൽ കുഞ്ഞൻപിള്ളയെ (60) ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. വീട്ടിലേക്കുള്ള വഴിയിലാണു മൃതദേഹം കണ്ടത്. കഴുത്തിലും ശരീരത്തിലും മുറിവുകളുണ്ട്. കൊലപാതകമാണെന്നു സംശയമുണ്ടെന്നും അന്വേഷിക്കുകയാണെന്നും അടിമാലി പൊലീസ് പറഞ്ഞു.