Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വീടിന് മുകളിൽ മരം വീണ് വയോധിക മരിച്ചു

ernakulam-map

കൊച്ചി∙ വീടിനു മുകളിൽ മരം കടപുഴകി വീണു വയോധിക മരിച്ചു. മകനു പരുക്കേറ്റു. ചാത്തമറ്റം കമ്പിക്കവല താന്നിച്ചുവട്ടിൽ റാഹേൽ (80) ആണു മരിച്ചത്. മകൻ ജോർജിനു പരുക്കേറ്റു.  വൈകിട്ടു വേനൽ മഴയോടൊപ്പമുണ്ടായ കാറ്റിൽ സമീപത്തെ പുരയിടത്തിലെ ആഞ്ഞിലിമരം ഇവരുടെ വീടിനു മുകളിൽ വീഴുകയായിരുന്നു. 

‌ഇരുവരെയും കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും റാഹേലിനെ രക്ഷിക്കാനായില്ല. മറ്റു മക്കൾ: പൗലോസ്, ബിനോയ്‌, സാറാമ്മ, പരേതയായ മേരി.

related stories