Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കേരളത്തിൽ ഇടതിനൊപ്പം പ്രവർത്തിക്കാൻ തന്റെ പാർട്ടിക്കു പ്രായമായില്ല: കമൽ

pinarayi-vijayan-kamal-haasan മുഖ്യമന്ത്രി പിണറായി വിജയനും നടൻ കമൽ ഹാസനും കണ്ടുമുട്ടിയപ്പോൾ. പി.രാജീവ് സമീപം

കൊച്ചി ∙ കേരളത്തിൽ ഇടതുപക്ഷത്തോടൊപ്പം ചേർന്നു പ്രവർത്തിക്കാൻ തന്റെ പാർട്ടി മക്കൾ നീതി മയ്യത്തിനു പ്രായമായിട്ടില്ലെന്ന് കമൽഹാസൻ. കൊച്ചിയിൽ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു കമൽ. മക്കൾ നീതി മയ്യത്തിന്റെ പരിപാടിയിലേക്ക് മുഖ്യമന്ത്രിയെ ഔദ്യോഗികമായി ക്ഷണിക്കാനാണ് കമൽ എത്തിയത്. കൊച്ചി ബോൾഗാട്ടി പാലസിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു. കോയമ്പത്തൂരിൽ നടക്കുന്ന പരിപാടിയുടെ തീയതി പിണറായി വിജയന്റെ സൗകര്യമനുസരിച്ച് തീരുമാനിക്കുമെന്ന് കമൽ പിന്നീടു പറഞ്ഞു.