Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നിപ്പാ ഭീതി: 16 വരെയുള്ള പിഎസ്‌സി പരീക്ഷകൾ മാറ്റി

omr-exam-sheet Representational image

തിരുവനന്തപുരം∙ ജൂൺ 16 വരെയുള്ള എല്ലാ ഒഎംആർ പരീക്ഷകളും മാറ്റിവയ്ക്കാൻ പിഎസ്‌സി തീരുമാനിച്ചു. നിപ്പാ വൈറസ് പനിയുടെ പശ്ചാത്തലത്തിലാണു പരീക്ഷകൾ മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. ജൂൺ അഞ്ച്, ഏഴ്, ഒൻപത്, 13 തീയതികളിലായി ഏഴു തസ്തികകൾക്കുള്ള പരീക്ഷകൾ നടത്താനായിരുന്നു തീരുമാനം. ഇവയെല്ലാം മാറ്റിവച്ചിട്ടുണ്ട്. എന്നാൽ ജൂൺ 02, 12 തീയതികളിൽ നടക്കുന്ന ഒാൺലൈൻ പരീക്ഷകൾ മാറ്റമില്ലാതെ നടക്കും.  

നിപ്പ ഭീതി മൂലം കഴിഞ്ഞയാഴ്ചയിലെ സിവിൽ പൊലീസ് ഓഫിസർ പരീക്ഷ മാറ്റിവച്ചിരുന്നു. ജൂൺ ഒൻപതിനു നടത്താനിരുന്ന ബോർഡ്, കോർപറേഷൻ, ഇൻഫർമേഷൻ അസിസ്റ്റൻഡ് പരീക്ഷകൾക്ക് നാലു ലക്ഷത്തോളം പേർ അപേക്ഷിച്ചിരുന്നു

related stories