Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നുഴഞ്ഞു കയറ്റശ്രമം: കുപ്‍വാരയിൽ ആറ് ഭീകരരെ സൈന്യം വധിച്ചു

Indian Army soldiers ഇന്ത്യൻ സൈന്യം (ഫയൽ ചിത്രം)

ശ്രീനഗര്‍∙ ജമ്മു കശ്മീരിലേക്കുള്ള നുഴഞ്ഞു കയറ്റശ്രമത്തിനിടെ ആറ് ഭീകരരെ സൈന്യം വധിച്ചു. കുപ്‍വാര ജില്ലയിലെ കാരൻ സെക്ടറിലൂടെയുള്ള നുഴഞ്ഞു കയറ്റശ്രമമാണ് സൈന്യം പരാജയപ്പെടുത്തിയത്. 

കഴിഞ്ഞ ദിവസം മച്ചിൽ സെക്ടറിൽ മൂന്നു ഭീകരരെ സൈന്യം വധിച്ചിരുന്നു. നുഴഞ്ഞു കയറിയവർ രക്ഷപ്പെട്ടുപോകാതിരിക്കാൻ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. രണ്ടു ദിവസം മുൻപ് കേന്ദ്രമന്ത്രി രാജ്നാഥ് സിങ് കുപ്‍വാരയിലെ അതിർത്തി പ്രദേശങ്ങളിലെ ജനങ്ങളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.