Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും സാധ്യതയുള്ള 50 സ്ഥലങ്ങൾ: മുന്നറിയിപ്പ്

Rain Havoc Pathanamthitta

തിരുവനന്തപുരം∙ മഴ കടുത്തതോടെ ജാഗ്രതാ നിര്‍ദേശവുമായി ദുരന്ത നിവാരണ അതോറിറ്റി. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സ്റ്റേറ്റ് ഓപ്പറേഷന്‍ സെന്റര്‍ തയാറാക്കിയ ദുരന്ത സൂചികാ ഭൂപടത്തില്‍ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ള 50 പ്രധാന സ്ഥലങ്ങളെയാണ് അടയാളപ്പെടുത്തിയിരിക്കുന്നത്.

∙ മണ്ണിടിച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകാന്‍ സാധ്യതയുള്ള താലൂക്കുകള്‍:

അടൂര്‍, ആലത്തൂര്‍, ആലുവ, ചാലക്കുടി, ചങ്ങനാശേരി, ചിറ്റൂര്‍, ദേവികുളം, ഏറനാട്, ഹോസ്ദുര്‍ഗ്, ഇടുക്കി, ഇരിട്ടി, കാഞ്ഞിരപ്പള്ളി, കണ്ണൂര്‍, കാസര്‍ഗോഡ്, കാട്ടാക്കട, കൊണ്ടോട്ടി, കോന്നി, കോതമംഗലം, കൊട്ടാരക്കര, കോഴഞ്ചേരി, കോഴിക്കോട്, മല്ലപ്പള്ളി, മാനന്തവാടി, മഞ്ചേശ്വരം, മണ്ണാര്‍ക്കാട്, മീനച്ചില്‍, മൂവാറ്റുപുഴ, നെടുമങ്ങാട്, നെയ്യാറ്റിന്‍കര, നിലമ്പൂര്‍, ഒറ്റപ്പാലം, പാലക്കാട്, പത്തനാപുരം, പീരുമേട്, പെരിന്തല്‍മണ്ണ, പുനലൂര്‍, കൊയിലാണ്ടി, റാന്നി, സുല്‍ത്താന്‍ ബത്തേരി, തളിപ്പറമ്പ്, തലപ്പള്ളി, തലശേരി, താരമശേരി, തൊടുപുഴ, തൃശൂര്‍, തിരൂരങ്ങാടി, ഉടുമ്പന്‍ചോല, വടകര, വെള്ളരിക്കുണ്ട്, വൈത്തിരി.

∙ ശക്തിയേറിയ മിന്നലിനു സാധ്യതയുള്ള താലൂക്കുകള്‍ (1967-2003)

തളിപ്പറമ്പ്, കൊട്ടാരക്കര, തലശേരി, കാഞ്ഞിരപ്പള്ളി, റാന്നി, കൊയിലാണ്ടി, താമരശേരി, ഏറനാട്, മീനച്ചില്‍, കോട്ടയം, തൊടുപുഴ, ഹോസ്ദുര്‍ഗ്, കണ്ണൂര്‍, കോഴിക്കോട്, വടകര, നെടുമങ്ങാട്, ചടങ്ങനാശേരി, കോതമംഗലം, കൊണ്ടോട്ടി, ഇരിട്ടി, നിലമ്പൂര്‍, തിരുവനന്തപുരം, തിരൂരങ്ങാടി, കാട്ടാക്കട.