Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്. സുദേവൻ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറി

cpm-logo-1

കൊല്ലം∙ സിപിഎം ജില്ലാ സെക്രട്ടറിയായി എസ്. സുദേവനെ തിരഞ്ഞെടുത്തു. നിലവിൽ പാർട്ടി സംസ്ഥാന കമ്മിറ്റിയംഗവും സിഐടിയു സംസ്ഥാന സെക്രട്ടറിയും ജില്ലാ സെക്രട്ടറിയും കാപ്പെക്സ് ചെയർമാനുമാണ് ഈ അറുപത്തിമൂന്നുകാരൻ. 1995 മുതൽ ജില്ലാ സെക്രട്ടേറിയറ്റംഗമാണ്. കെഎൻ ബാലഗോപാൽ സംസ്ഥാന സെക്രട്ടേറിയറ്റംഗമായി തിരഞ്ഞെടുക്കപ്പെട്ട ഒഴിവിലാണ് സുദേവൻ സെക്രട്ടറിയാകുന്നത്. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കമ്മിറ്റി യോഗമാണ് സുദേവനെ തിരഞ്ഞെടുത്തത്.