Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

സ്ഥലം മാറ്റിയവരെ തിരികെയെത്തിക്കും; സിന്തൈറ്റ് ഇൻഡസ്ട്രീസ് സമരം പിൻവലിച്ചു

synthite-strike സിന്തൈറ്റ് ഇൻഡസ്ട്രീസിലെ തൊഴിലാളികളുടെ സമരം (ഫയൽ ചിത്രം)

കൊച്ചി∙ കോലഞ്ചേരിയിലെ സിന്തൈറ്റ് ഇൻഡസ്ട്രീസിലെ തൊഴിലാളി സമരം പിൻവലിച്ചു. തൊഴിലാളികളുടെ സസ്പെൻഷന്‍ നടപടികൾ സ്ഥാപനം പിൻവലിച്ചു. സ്ഥലംമാറ്റിയ 14 പേരിൽ മൂന്നു പേര്‍ക്കെതിരായ നടപടി ഒഴിവാക്കി. നാലു പേരെ മൂന്നു മാസത്തിനകം തിരികെകൊണ്ടുവരും. ബാക്കിയുള്ളവരെ വിരമിക്കൽ ഒഴിവു വരുന്ന മുറയ്ക്ക് തിരികെയെത്തിക്കാനും തീരുമാനിച്ചു.

ജീവനക്കാർക്കു നേരെ പ്രതികാര നടപടികൾ ഉണ്ടാകില്ലെന്നും മാനേജ്മെന്റ് ഉറപ്പ് നൽകി. സ്ഥാപനത്തിലെ തൊഴിലാളികൾ വ്യാഴാഴ്ച മുതൽ ജോലിക്കു കയറും. സിഐടിയുവിന്റെ നേതൃത്വത്തിൽ യൂണിയൻ തുടങ്ങിയതാണു മാനേജ്മെന്റിനെ ചൊടിപ്പിച്ചത്. ഇതോടെ പലരെയും കോയമ്പത്തൂരേക്കു മാറ്റി. ഇതിനു പിന്നാലെയാണ് സ്ഥാപനത്തിൽ സമരം തുടങ്ങിയത്.