Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഊട്ടിക്കു സമീപം 300 അടി താഴ്ചയിലേക്കു ബസ് മറിഞ്ഞു; 6 മരണം, ഒട്ടേറെ പേർക്ക് ഗുരുതര പരുക്ക്

Ootty Bus Accident ഊട്ടിയിയിൽ അപകടത്തിൽപ്പെട്ട ബസ്. ചിത്രം: മനോരമ

ഊട്ടി∙ ഊട്ടിക്കു സമീപം വാലിവ്യൂവിലുള്ള മന്തടയില്‍ ബസ് മുന്നൂറ് അടി താഴ്ചയിലേയ്ക്കു മറിഞ്ഞ് ആറു പേര്‍ മരിച്ചു. ഇവരിൽ രണ്ടു പേർ വനിതകളാണ്. ഊട്ടിയില്‍ നിന്നു കൂനൂരിലേയ്ക്കു പോകുന്ന ബസാണ് അപകടത്തിൽപെട്ടത്. 28 പേർക്കു ഗുരുതര പരുക്കേറ്റിട്ടുണ്ട്. ഇവരിൽ 22 പേരെ വിദഗ്ധ ചികിത്സയ്ക്കായി കോയമ്പത്തൂരിലേക്ക് അയച്ചു. സംഭവത്തിൽ ബസ് പൂർണമായി തകർന്നു. മരിച്ചവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Ootty Accident 2 ഊട്ടിയിൽ അപകടത്തിൽ തകർന്ന ബസ്. ചിത്രം: മനോരമ