Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാംപ്യൻസ് ട്രോഫി ഹോക്കി: പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ തുടങ്ങി

hockey ഗോൾ നേടിയ ഇന്ത്യന്‍ താരങ്ങളുടെ ആഹ്ലാദം. ചിത്രം: ഹോക്കി ഇന്ത്യ ട്വിറ്റര്‍

ബ്രെഡ∙ പാക്കിസ്ഥാനെ എതിരില്ലാത്ത നാല് ഗോളുകൾക്കു തോൽപ്പിച്ച് ഇന്ത്യയ്ക്ക് ചാംപ്യൻസ് ട്രോഫി ഹോക്കിയിൽ മികച്ച തുടക്കം. രമൻ ദീപ് സിങ്, ദിൽ പ്രീത് സിങ്, മൻദീപ് സിങ്, ലളിത് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോളുകൾ നേടിയത്.

ഹോളണ്ടിൽ നടക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന മൽസരത്തിലാണ് ഇന്ത്യ പാക്കിസ്ഥാനെ തകര്‍ത്തത്. അർജന്റീനയാണ് ഇന്ത്യയുടെ അടുത്ത എതിരാളികൾ. ഞായറാഴ്ചയാണു മൽസരം.