Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചാംപ്യൻസ് ട്രോഫി ഹോക്കി: ഇന്ത്യയെ തോൽപിച്ച് ഓസ്ട്രേലിയയ്ക്ക് കിരീടം

india-australia-hockey1 ഇന്ത്യ– ഓസ്ട്രേലിയ മൽസരത്തില്‍ നിന്ന്. ചിത്രം: ഹോക്കി ഇന്ത്യ ട്വിറ്റര്‍

ബ്രെഡ∙ ചാംപ്യൻസ് ട്രോഫി ഹോക്കി ഫൈനലിൽ ഇന്ത്യയെ തോൽപിച്ച് ഓസ്ട്രേലിയയ്ക്ക് കിരീടം. ആദ്യപകുതിയിൽ പിന്നിൽ നിന്ന ശേഷം സമനില പിടിച്ച ഇന്ത്യ പെനൽറ്റിയില്‍ ഓസീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു. ഓസ്ട്രേലിയയ്ക്കായി ഗോവർസും ഇന്ത്യയ്ക്കു വേണ്ടി വിവേക് പ്രസാദുമാണ് നിശ്ചിത സമയത്ത് ഗോൾ നേടിയത്. 

മൽസരം പെനൽറ്റിയിലേക്ക് നീങ്ങിയതോടെ ഓസ്ട്രേലിയ 3–1ന് വിജയിക്കുകയായിരുന്നു. മൂന്നാം സ്ഥാനത്തിനായുള്ള പോരാട്ടത്തിൽ നെതര്‍ലൻഡ്സ് ഒളിംപിക് ചാംപ്യൻമാരായ അർജന്റീനയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തോൽപിച്ചു.