Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എസ്എഫ്ഐയിൽ വൻ മാറ്റം; വി.എ. വിനീഷ് പ്രസിഡന്റ്, സച്ചിൻ ദേവ് സെക്രട്ടറി

sfi-leaders എസ്എഫ്ഐ സംസ്ഥാന പ്രസി‍ഡന്റ് വി.എ വിനീഷ്, സെക്രട്ടറി കെ.എം സച്ചിൻദേവ്.

കൊല്ലം ∙ എസ്എഫ്ഐയിൽ വൻ അഴിച്ചു പണി. നിലവിലെ പ്രസിഡന്റ് ജെയ്ക്ക് സി. തോമസ്, സെക്രട്ടറി എം. വിജിൻ എന്നിവർ ഉൾപ്പെടെ സംസ്ഥാന സെക്രട്ടേറിയറ്റിലെ 19 പേരെയും ഒഴിവാക്കി. പകരം 17 പേർ അടങ്ങിയ സെക്രട്ടേറിയറ്റ് രൂപീകരിച്ചു. രണ്ടു പേരെ പിന്നീടു നോമിനേറ്റ് ചെയ്യും. നിലവിലുണ്ടായിരുന്ന 89 അംഗ സംസ്ഥാന കമ്മിറ്റിയിൽനിന്ന് 69 പേരെയും ഒഴിവാക്കി. പുതുതായി 83 അംഗ സംസ്ഥാന കമ്മിറ്റി രൂപീകരിച്ചു. 

പ്രസിഡന്റായി വി.എ. വിനീഷിനെയും (തിരുവനന്തപുരം) സെക്രട്ടറിയായി ജെ.എം. സച്ചിൻ ദേവിനെയും (കോഴിക്കോട്) തിരഞ്ഞെടുത്തു. 25 വയസ്സ് എന്ന പ്രായ പരിധി പാലിക്കണമെന്ന സിപിഎം നേതൃത്വത്തിന്റെ നിർദേശമാണ് വൻ അഴിച്ചു പണിക്കു വഴി തുറന്നത്.

sfi കൊല്ലത്ത് എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന്റെ സമാപന വേദിയിൽനിന്ന്. ചിത്രം: വിഷ്ണു സനൽ