Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കണ്ണൂരിൽ വീണ്ടും അക്രമം; മൂന്നു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു

violance

കണ്ണൂർ ∙ മട്ടന്നൂരിൽ മൂന്നു സിപിഎം പ്രവർത്തകർക്കു വെട്ടേറ്റു. ഇടവേലിക്കൽ ലതീഷ്, ലനീഷ്, സായിത്ത് എന്നിവരെ കണ്ണൂർ എകെജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഎം പ്രവർത്തകർ സഞ്ചരിച്ചിരുന്ന കാർ മൂന്നു ബൈക്കുകളിലെത്തിയ അക്രമിസംഘം തടഞ്ഞുനിർത്തി ആക്രമിക്കുകയായിരുന്നു. ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. വെട്ടാനുപയോഗിച്ച വാൾ മട്ടന്നൂർ ആശ്രയ ആശുപത്രിക്കു മുൻവശം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. 

ആർഎസ്എസ് പ്രവർത്തകരാണ് ആക്രമിച്ചതെന്നു സിപിഎം ആരോപിച്ചു.