Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ച് വിപണി; സെൻസെക്സ് താഴ്ന്നത് 159 പോയിന്റ്

Stock Market India

മുംബൈ∙ ഓഹരി വിപണി നഷ്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെൻസെക്സ് 159.07 പോയിന്റ് നഷ്ടത്തിൽ 35,264.41 ലാണു വ്യാപാരം അവസാനിച്ചത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 57 പോയിന്റ് ഇടിഞ്ഞ് 10,657 ലും ക്ലോസ് ചെയ്തു. ആഗോള വിപണിയിലെ ഇടിവാണ് ഇന്ത്യൻ വിപണിയിൽ പ്രതിഫലിച്ചത്. ബിഎസ്ഇയിലെ 1,643 ഓഹരികളുടെ വില ഇടിഞ്ഞപ്പോൾ 966 ഓഹരികളുടെ വില ഉയർന്നു. നിഫ്റ്റി മിഡ് ക്യാപ് സൂചിക 117 പോയിന്റ് ഇടിഞ്ഞു.

ബാങ്കിങ്, മെറ്റൽ, ഓട്ടോ, ഫിനാൻസ് തുടങ്ങിയ പ്രമുഖ സെക്ടറുകളെല്ലാം നഷ്ടത്തിലാണു വ്യാപാരം അവസാനിപ്പിച്ചത്. ഐടി, ടെക്, പിഎസ്‌യു ബാങ്ക് തുടങ്ങിയ വിഭാഗം ഓഹരികൾ മുന്നേറ്റമുണ്ടാക്കി. ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, വേദാന്ത, ബജാജ് ഓട്ടോ, ഐസിഐസിഐ ബാങ്ക് എന്നിവയാണു മികച്ച നേട്ടമുണ്ടാക്കിയ ഓഹരികൾ‍. ഐഡിയ സെല്ലുലാർ, എൻടിപിസി, ഭാരതി എയർടെൽ, ഹിൻഡാൽകോ, അദാനി പോർട്സ്, എച്ച്ഡിഎഫ്സി ബാങ്ക് എന്നിവയാണ് ഏറ്റവുമധികം നഷ്ടം നേരിട്ട ഓഹരികൾ.