Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പൈക്കയിൽ കുട്ടികളെ ബന്ദിയാക്കിയും മുളകുപൊടി വിതറിയും സ്വർണാഭരണങ്ങൾ കവർന്നു

theft പ്രതീകാത്മക ചിത്രം.

പൈക്ക (കാസർകോട്)∙ ചൂരിപള്ളത്ത് കുട്ടികളെ ബന്ദിയാക്കിയും വെട്ടിപരിക്കേൽപിച്ചും മുളകുപൊടി വിതറിയും ഏഴേകാൽ പവൻ സ്വർണാഭരണങ്ങൾ കവർന്നു. പരേതനായ ബീരാൻ ഹാജിയുടെ ഭാര്യ ആമിനയുടെ വീട്ടിലാണു കവർച്ച നടന്നത്. ജാക്കറ്റും ഷൂവും കയ്യുറയും ധരിച്ചാണു സംഘമെത്തിയത്. ആമിനയെ കൂടാതെ മരുമകൾ മറിയംബി മാത്രമാണു വീട്ടിലുണ്ടായിരുന്നത്. ബദിയടുക്ക പൊലീസ് കേസെടുത്തു.

related stories