Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ദിലീപ് വിവാദം: നടിമാരുമായി ഓഗസ്റ്റ് ഏഴിന് ‘അമ്മ’യുടെ ചർച്ച

parvathy-padmapriya-revathy പാർവതി, പത്മപ്രിയ, രേവതി

തൃശൂർ∙ നടൻ ദിലീപിനെ അമ്മയിൽ തിരിച്ചെടുക്കുന്നതുമായ ബന്ധപ്പെട്ടുണ്ടായ വിവാദത്തിൽ നടിമാർ ആവശ്യപ്പെട്ടതനുസരിച്ചു ചർച്ചകൾ നടത്തും. അമ്മയുടെ എക്സിക്യൂട്ടീവ് കമ്മറ്റിയുമായി കൂടിക്കാഴ്ചയ്ക്കു സമയം ചോദിച്ച അമ്മ അംഗങ്ങളായ പാർവതി, രേവതി,പത്മപ്രിയ എന്നിവരുമായി ചർച്ച നടത്താനാണ് ഭാരവാഹികളുടെ തീരുമാനം. ഓഗസ്റ്റ് ഏഴിനാണ് കൂടിക്കാഴ്ച. ഡബ്ല്യുസിസിയുമായി കൂടിക്കാഴ്ച നടത്തേണ്ട എന്നാണ് അമ്മയുടെ തീരുമാനം.

നേരത്തെ, ദിലീപിനെ തിരിച്ചെടുത്ത തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട നടിമാർ, അമ്മ ജനറൽ സെക്രട്ടറിക്കു കത്തയച്ചിരുന്നു. അമ്മയിൽനിന്നു രാജിവയ്ക്കാത്ത ഡബ്ല്യുസിസി അംഗങ്ങളാണ് കത്തയച്ചത്.