Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻജിൻ തകരാർ; ഐലന്റ് എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ ഒരു മണിക്കൂർ നിർത്തിയിട്ടു

island-express-kollam എൻജിൻ തകരാറിനെ തുടർന്നു കൊല്ലം സ്റ്റേഷനിൽ നിർത്തിയിട്ടിരിക്കുന്ന ഐലന്റ് എക്സ്പ്രസ്.

കൊല്ലം∙ എൻജിൻ കേടായതിനെ തുടർന്ന് ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്സ്പ്രസ് കൊല്ലം സ്റ്റേഷനിൽ നിർത്തിയിട്ടു. ഉച്ചയ്ക്ക് 1.38നു രണ്ടാം പ്ലാറ്റ്ഫോമിൽ എത്തിയ ട്രെയിനിന്റെ എൻജിനിലെ മൈക്രോപ്രോസസർ തകരാറായതിനെ തുടർന്നാണു നിർത്തിയിട്ടത്. പുതിയ എൻജിൻ ഘടിപ്പിച്ച ശേഷം രണ്ടേമുക്കാലോടെ ട്രെയിൻ പുറപ്പെട്ടു.

16 ന് സ്റ്റേഷനിലേക്കു പ്രവേശിക്കവേ ചെന്നൈ എഗ്മോർ – കൊല്ലം സൂപ്പർ ഫാസ്റ്റിന്റെ എൻജിനിൽ നേരിയ തോതിൽ തീപിടിത്തവും പുകയുമുണ്ടായിരുന്നു.