Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ചോദ്യങ്ങളിലെ അപാകത പരിഹരിക്കാൻ ശ്രമിച്ചാൽ കളമൊരുങ്ങുക അഴിമതിക്ക്: പിഎസ്‌സി ചെയർമാൻ

psc

കോഴിക്കോട്∙ പിഎസ്‌സി പരീക്ഷകളുടെ ചോദ്യങ്ങളിലെ അപാകതകൾ പരിഹരിക്കാൻ കമ്മിഷന് ഒന്നും ചെയ്യാനാകില്ലെന്ന് ചെയർമാൻ എം.കെ.സക്കീർ.

ഉന്നതയോഗ്യതയുള്ള അധ്യാപകർ തയാറാക്കുന്ന ചോദ്യക്കടലാസ് പരീക്ഷയ്ക്കുമുൻപ് ഒരുകാരണവശാലും പി‌എസ്‌സിക്കു തുറന്നു പരിശോധിക്കാനാകില്ല. അങ്ങനെചെയ്താൽ വലിയ അഴിമതിക്കുകളമൊരുങ്ങും.

ഈ സാഹചര്യത്തിൽ ചോദ്യകർത്താക്കളായ അധ്യാപകർ ഉദ്യോഗാർഥികളോടും പിഎസ്‌സിയോടും നീതിപുലർത്തണമെന്ന് തുടർച്ചയായി ആവശ്യപ്പെടാനേ കഴിയൂ. ഒരു ഗൈഡിൽനിന്നുതന്നെയുള്ള ചോദ്യങ്ങൾ ചോദിക്കുവെന്ന ആക്ഷേപമുയരുന്ന സാഹചര്യത്തിൽ ആ ഗൈഡ് നിരോധിക്കണമെന്നൊന്നും ആവശ്യപ്പെടാനാകില്ല.

ഉന്നത തസ്തികകളിലേക്ക് രണ്ടുപരീക്ഷകൾ നടത്തുകയെന്നതുമാത്രമാണ് നിലവിൽ ഇതുമായി ബന്ധപ്പെട്ട് ചെയ്യാനുള്ളത്. ഒഎംആർ പരീക്ഷയും വിശദമായ എഴുത്തുപരീക്ഷയും. എന്നാൽ രണ്ടു പരീക്ഷകൾ നടത്തി റാങ്ക്പട്ടിക തയാറാക്കാൻ കുറഞ്ഞതു മൂന്നുവർഷമെങ്കിലും എടുക്കുമെന്നതാണ് പ്രശ്നമെന്നും ചെയർമാൻ പറഞ്ഞു.