Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കശ്മീരിൽ പുലർച്ചെ ഭീകരർ തട്ടിക്കൊണ്ടുപോയ പൊലീസുകാരൻ കൊല്ലപ്പെട്ടു

salem-ahmed-shah-kashmir-police കൊല്ലപ്പെട്ട സലീം ഷാ.

ശ്രീനഗർ∙ ജമ്മുകശ്മീരിലെ കുല്‍ഗാമില്‍ ഭീകരർ തട്ടിക്കൊണ്ടുപോയ പൊലീസ് കോണ്‍സ്റ്റബിളിനെ മരിച്ചനിലയിൽ കണ്ടെത്തി. മുതല്‍ഹാമ ഗ്രാമത്തിലെ വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന സലീം ഷായെ പുലര്‍ച്ചെയാണ് തട്ടിക്കൊണ്ടുപോയത്. തിരച്ചിലില്‍ വീടിനുസമീപം ആളൊഴിഞ്ഞ  പ്രദേശത്ത് സലീം ഷായുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തിനു പിന്നില്‍ ലഷ്കര്‍ ഭീകരരാണെന്നാണു പൊലീസിന്‍റെ പ്രാഥമിക നിഗമനം. അതിനിടെ അനന്ത്നാഗ് ജില്ലയില്‍ സൈനിക വാഹനവ്യൂഹത്തിനുനേരെ ഭീകരാക്രമണം നടന്നു. സൈന്യം ശക്തമായി തിരിച്ചടിച്ചു. രണ്ട് സിആര്‍പിഎഫ് ജവാന്മാര്‍ക്കു ഗുരുതരമായി പരുക്കേറ്റു. രക്ഷപ്പെട്ട ഭീകരര്‍ക്കായി തിരച്ചില്‍ ശക്തമാക്കി.