Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ടിടിവി ദിനകരന്റെ കാറിലേക്ക് പെട്രോൾ ബോംബെറിഞ്ഞു; രണ്ടു പേർക്കു പരുക്ക്

TTV-Dinakaran--Petrol-Bomb ബോംബേറിൽ നാശനഷ്ടം നേരിട്ട ദിനകരന്റെ വീടിനു മുന്നിലെ കാർ. ചിത്രം: എഎൻഐ

ചെന്നൈ∙ ആർകെ നഗർ എംഎൽഎയും അമ്മ മക്കൾ മുന്നേറ്റ കഴഗം പാർട്ടി തലവനുമായ ടിടിവി ദിനകരന്റെ വീടിനും വാഹനത്തിനും നേരെ പെട്രോൾ ബോംബ് ആക്രമണം. ദിനകരന്റെ ചെന്നൈ അഡയാറിലെ വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിനു നേരെയായിരുന്നു രണ്ടു പെട്രോള്‍ ബോംബുകൾ വലിച്ചെറിഞ്ഞത്. എന്നാൽ ഇതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്താനായിട്ടില്ല.

സംഭവ സമയത്ത് ദിനകരൻ കാറിലുണ്ടായിരുന്നില്ല. ഡ്രൈവർക്കും ദിനകരന്റെ പേഴ്സനൽ ഫൊട്ടോഗ്രഫർക്കും പരുക്കേറ്റു. കാറിന്റെ പിൻചില്ലുകൾ ഉൾപ്പെടെ തകർന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അണ്ണാഡിഎംകെയിൽ വിമത നീക്കത്തിനു നേതൃത്വം നൽകിയ ദിനകരൻ പിന്നീട് പാർട്ടി വിട്ട് അമ്മ മക്കൾ മുന്നേറ്റ കഴഗം രൂപീകരിക്കുകയായിരുന്നു.