Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പിന്തുണയേകി ന്യൂനമര്‍ദം; മഴ ഇത്ര ശക്തം അഞ്ചു വര്‍ഷത്തിനു ശേഷം

rain-palakkad പാലക്കാട് ജില്ലയിൽ കനത്ത മഴയിൽ കെട്ടിടങ്ങൾ വെള്ളത്തിൽ മുങ്ങിയപ്പോൾ.

തിരുവനന്തപുരം∙ മണ്‍സൂണ്‍ കാലത്ത് കേരളത്തിന് ലഭിച്ചത് 15% അധിക മഴ. ജൂണ്‍ ഒന്നു മുതല്‍ ഇന്നലെവരെയുള്ള കണക്കാണിത്. 2013 നു ശേഷം ലഭിക്കുന്ന മികച്ച മഴയാണിതെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം പറയുന്നു. മണ്‍സൂണ്‍ ശക്തമാകുന്നതിന്റെ പ്രധാനഘടകം കാറ്റാണ്. കാറ്റ് ശക്തമാകുമ്പോള്‍ മഴയും ശക്തമാകും. കാറ്റ് ദുര്‍ബലമാകുമ്പോള്‍ മഴ കുറയും. ഇപ്പോള്‍ കാറ്റ് ശക്തമായതിനാലാണ് മലയോര മേഖലകളിലടക്കം ശക്തമായ മഴ ലഭിക്കുന്നത്. 13 വരെ ശക്തമായ മഴ തുടരും. 

ഒഡീഷ തീരത്ത് മൂന്നു ദിവസം മുന്‍പ് രൂപംകൊണ്ട ന്യൂനമര്‍ദമാണ് കേരളത്തില്‍ മഴ ശക്തമായതിന്റെ പ്രധാന കാരണം. ന്യൂനമര്‍ദം ശക്തമായി, കരയിലേക്ക് കടന്നതിന്റെ ഫലമായാണ് കേരളത്തിലും ലക്ഷദ്വീപിലും മഴ കനത്തത്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയുള്ള ജില്ലകളിലും തൃശൂരും കാസർകോടും വെള്ളിയാഴ്ച വരെ ശക്തമായ മഴ ലഭിക്കും. ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ ശനിയാഴ്ച വരെ അതിശക്തമായ മഴ ലഭിക്കും.

∙ ലഭിച്ച അധിക മഴ

കേരളത്തില്‍ സാധാരണ ലഭിക്കുന്ന മഴ (30 വര്‍ഷത്തെ ശരാശരി കണക്ക്) – 1508.1 മില്ലീമീറ്റര്‍

ലഭിച്ചത് - 1739.07 മില്ലീമീറ്റര്‍

അധികം ലഭിച്ച മഴ - 15.32 %

∙ അധികമഴ – ജില്ലകളിൽ 

ആലപ്പുഴ – 15% 

എറണാകുളം – 32.65%

ഇടുക്കി – 41.44%

കണ്ണൂര്‍ 0.21%

കാസര്‍ഗോഡ് – 19.64%

കൊല്ലം – 13.99%

കോട്ടയം – 35.2%

കോഴിക്കോട് – 10.81%

മലപ്പുറം – 19.96%

പാലക്കാട് – 38.15%

പത്തനംതിട്ട – 13.95%

തിരുവനന്തപുരം – 9.33%

തൃശൂര്‍ – 7.71%

വയനാട് – 2.44%

related stories