Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി; കണ്ണൂര്‍ സർവകലാശാല പരീക്ഷകൾ മാറ്റി

Rain പ്രതീകാത്മക ചിത്രം

കൽപ്പറ്റ∙കനത്ത മഴയെത്തുടര്‍ന്ന് വയനാട് ജില്ലയിലെ പ്രഫഷനല്‍ കോളജ് ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച (13) അവധി പ്രഖ്യാപിച്ചു. സിബിഎസ്ഇ, ഐസിഎസ്ഇ സ്കൂളുകള്‍ക്കും അങ്കണവാടികള്‍ക്കും അവധി ബാധകമാണ്.

മലപ്പുറം ജില്ലയില്‍ നിലമ്പൂർ താലൂക്കിലെ മുഴുവൻ സ്കൂളുകൾക്കും ജില്ലാ കലക്ടർ നാളെ അവധി പ്രഖ്യാപിച്ചു. കൊണ്ടോട്ടി. പൊന്നാനി, ഏറനാട് താലൂക്കുകളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവര്‍ത്തിക്കുന്ന സ്കൂളുകൾക്കും അവധിയായിരിക്കും

എറണാകുളത്ത് പറവൂർ താലൂക്കിൽ പ്രഫഷനൽ കോളജുകൾ അടക്കമുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും തിങ്കളാഴ്ച ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ മറ്റിടങ്ങളിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും അവധിയുണ്ട്. 

ഇടുക്കി ജില്ലയിൽ ഇടുക്കി, ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ പ്രഫഷനൽ കോളജുകള്‍ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയുണ്ട്. പത്തനംതിട്ട ജില്ലയിൽ തിരുവല്ല താലൂക്കിലെയും കോഴഞ്ചേരി താലൂക്കിലെ ആറന്മുള, മലപ്പുഴശ്ശേരി പഞ്ചായത്തിലെയും പ്രഫഷനൽ കോളജുകൾ ഒഴികെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച അവധി ആയിരിക്കും. 

കണ്ണൂർ സർവകലാശാല തിങ്കളാഴ്ച നടത്താനിരുന്ന (13) എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും എന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു. കാലിക്കറ്റ് സർവകലാശാല നാളെ നടത്താനിരുന്ന എംസിജെ, എംഎസ്‌ഡബ്ല്യു പ്രവേശന പരീക്ഷകളും മാറ്റിയിട്ടുണ്ട്.

related stories