Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മഴ തുടരുന്നു; ഇടുക്കിയിൽ ലോഡ്ജ് തകർന്ന് ഒരു മരണം

idukki-mthirapuzhayar

തിരുവനന്തപുരം∙ വിമാനത്താവളത്തിനു ചുറ്റും ജലവിതാനം ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നുള്ള സർവീസുകൾ ഉച്ചയ്ക്ക് രണ്ടു വരെ നിർത്തി. നേരത്തെ വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങള്‍ പുലർച്ചെ നാലു മുതൽ ഏഴുവരെ നിർത്തി വയ്ക്കാൻ തീരുമാനിച്ചെങ്കിലും പിന്നീട് പുലർച്ചെ അഞ്ചരയോടെ ഇത് ഉച്ചയ്ക്കു രണ്ടു മണി വരെ നീട്ടുകയായിരുന്നു. നീരൊഴുക്ക് ശക്തമായതോടെ ഇടുക്കി – ചെറുതോണി അണക്കെട്ടിലെ ജലനിരപ്പിൽ കാര്യമായ വർധനയുണ്ട്. പുലർച്ചെ നാലു മണിവരെയുള്ള വരെയുള്ള കണക്കുകൾ പ്രകാരം ഇടുക്കി ഡാമിലെ ജലനിരപ്പ് 2398.28 അടിയായി. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുന്നതാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തുന്നത്. ഇടുക്കി മൂന്നാറിൽ കനത്ത മഴയിൽ ലോഡ്ജ് ഇടിഞ്ഞ് ഒരാൾ മരിച്ചു. ലോഡ്ജിൽ കുടുങ്ങിയ മറ്റ് ഏഴു പേരെ രക്ഷപ്പെടുത്തി. ഇതിനിടെ, ഇടുക്കിയിൽ  പുറത്തേക്കു വിടുന്ന ജലത്തിന്റെ അളവ് പുലർച്ചെ 7,50,000 ലീറ്റർ (750 ക്യുമെക്സ്) ആയി ഉയർത്തി. പെരിയാറിന്റെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നു ഇടുക്കി ജില്ലാ കലക്ടർ ജീവൻ ബാബു  അറിയിച്ചു. ജലനിരപ്പ് കുറഞ്ഞതോടെ അടച്ച ഒന്ന്, അഞ്ച് ഷട്ടറുകൾ 1.20 മീറ്റർ വീതവും രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 1.80 മീറ്ററുമാണ് തുറന്നത്. 2403 അടിയാണ് ഡാമിന്റെ പരമാവധി സംഭരണശേഷി. മഴ ദുരിതത്തിന്റെ കൂടുതൽ വാർത്തകളും ചിത്രങ്ങളും വിഡിയോയും ‘ലൈവ് അപ്ഡേറ്റ്സിൽ’...

LIVE UPDATES
SHOW MORE
related stories